"സഹകാരികളായ ഇന്ത്യൻ ചിലന്തികൾ !"
Name : Indian cooperative spider
Species : Stegodyphus sarasinorum.
Observattion Date : 28-08-2024
സാധാരണ ചിലന്തികളെപോലെയല്ല, ഈ ചിലന്തികൾ കൂട്ടമായാണ് താമസിക്കുന്നത് !
പത്തും നൂറും ചിലന്തികൾ ഒരൊറ്റ കോളനിയിൽ... !!
ഒരുമിച്ചുണ്ടാക്കുന്ന കട്ടിപിടിച്ച ഒട്ടുവലകളിൽ ഇര പിടിക്കാനുള്ള വിരിയൻ വലകളും, കുഞ്ഞുങ്ങളെ വളർത്താനുള്ള ചേംമ്പറുകളും, അങ്ങോട്ടും ഇങ്ങോട്ടുമുള്ള സഞ്ചാരത്തിന് ടണലുകളുമെല്ലാം ഉണ്ടാവും .
വലയിൽ ഇരകുടുങ്ങിയാൽ അനേകം ചിലന്തികൾ കൂട്ടായി ആക്രമിച്ച് കീഴ്പെടുത്തും, ഭക്ഷണം പങ്ക്വച്ച് കഴിക്കും.
പല കോളനികളും ഒരുപാട് വർഷം നിലനിൽക്കുന്നതാണ്, അംഗങ്ങളുടെ എണ്ണം കൂടുമ്പോൾ വലയുടെ വലിപ്പ പതിയെ കൂട്ടും.
മറ്റു സോഷ്യൽ സ്പീഷീസുകളിൽ നിന്ന് വിഭിന്നമായി ഇവയ്ക്ക് ഹൈറാർക്കികൾ ഒന്നുമില്ല, റാണിയും രാജാവുമില്ല. പരസ്പരം സഹകരിക്കുന്ന ഒരു കൂട്ടം മാത്രം !
കുഞ്ഞുങ്ങൾ വിരിഞ്ഞാൽ അമ്മചിലന്തി കുഞ്ഞുങ്ങൾക്ക് സ്വയം ഭക്ഷണമാകും !!' Matriphagy' എന്നാണ് ഈ സ്വഭാവ സവിശേതയ്ക്ക് പറയുക.
ഇത് ഈ സ്പീഷീസിന്റെ സവിശേഷ സ്വഭാവമാണ്.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ