ചിലന്തിവലയിലെ 'മഞ്ഞുതുള്ളികൾ' !

 ചിലന്തിവലയിലെ 'മഞ്ഞുതുള്ളികൾ' !

നേരത്തെ ഇട്ട ഫൂട്ടേജിലെ ചെറിയ ചിലന്തി Dewdrop spider (Argyrodes sp.) എന്ന സ്പീഷി ആണ്.
മറ്റുള്ള ചിലന്തികളുടെ വലയിൽ ഒളിച്ചിരുന്ന് ഓസിന് ഫുഡ് അടിക്കുന്ന വിഭാഗക്കാരാണ് 'ഡ്യൂ ഡ്രോപ്പ്' സ്പൈഡറുകൾ.
Cryptoparasitism എന്നാണ് ഈ രീതിയിലുള്ള പരാദസ്വഭാവത്തിന്റെ പേര് .
ശരീരത്തിന്റെ തിളക്കം കാരണം വലയിൽ ഒട്ടിപിടിച്ച മഞ്ഞുതുള്ളി പോലെയെ തോന്നൂ. വലയിൽ നിശ്ചലമായിരുന്നാൽ വലിയ ചിലന്തിയെ പറ്റിക്കാൻ എളുപ്പമാണ്.
പൊതുവെ വലിയ ചിലന്തി ഭക്ഷിക്കാൻ ഒരുങ്ങാത്ത കുഞ്ഞുപ്രാണികളെ ഒക്കെയാണ് ഡ്യൂഡ്രോപ്പ് സ്പൈഡറുകൾ ഭക്ഷിക്കാറുള്ളത് അതുകൊണ്ട് തന്നെ വലിയ ചിലന്തികൾക്ക് ഇക്കൂട്ടർ വലിയ ദ്രോഹമൊന്നും ചെയ്യാറില്ല.
ചിത്രത്തിലെ വലിയ ചിലന്തി Oval Saint Andrew's Cross Spider ആണ് ഇക്കൂട്ടരുടെ വലകൾ ഒരുമീറ്ററോളം ഒക്കെ വലിപ്പമുണ്ടാവും.
ചങ്ങാതിമാരേ, ഇനി ചിലന്തിവലകൾ കുറേകൂടി സൂഷ്മമായി പരിശോധിക്കാൻ മറക്കല്ലേ ..
ഞാൻ ആദ്യം കരുതിയത് വലിയ ചിലന്തിയുടെ ആണിണയാണ് കുഞ്ഞു ചിലന്തി എന്നാണ്. പൊതുവേ ചിലന്തികളുടെ റിലേറ്റീവ് സൈസ് വളരെ വ്യത്യാസപ്പെട്ടിരിക്കും.
Observation Date : 28-04-2024
Place : Kozhinjampara
Link to Facebook Post
Posted on Aug 29, 2024

അഭിപ്രായങ്ങള്‍