പശ്ചിമഘട്ടം ....
പരിസ്ഥിതിയിൽനിന്ന് ഭൗമശാസ്ത്രത്തിലേക്കോ ഭൗമശാസ്ത്രത്തിൽ നിന്ന്
പരിസ്ഥിതിയിലേക്കോ പടർന്ന് പരന്നേക്കാവുന്ന വിശേഷപ്പെട്ടൊരു കഥയാണ് പശ്ചിമഘട്ടത്തിന്റേത് .. ...
പരുത്തിക്കായകൾ ഉണങ്ങിപൊട്ടി, തൂവെള്ള പഞ്ഞിയുണ്ടകൾ മഞ്ഞുപോലെ പറ്റിപ്പിടിച്ചുനിൽക്കുന്ന വലിയൊരു വയലിന്റെ നടുവിലാണ് ഞാൻ നിൽക്കുന്നത്....
നനവില്ലാത്ത കാറ്റ് ... ,
കറുത്ത മണ്ണ് .. ,
വൈകീട്ട് മൂന്ന് മണി കഴിഞ്ഞപ്പോഴേക്കും സൂര്യൻ പടിഞ്ഞാറ് സഹ്യപർവതത്തിന്റെ മറവിനപ്പുറത്തേക്ക് പോയിരിക്കുന്നു ...
വെയിലിന്റെ ചൂട് പോയി, ഞാൻ മഹാപർവതത്തിന്റെ നിഴലിലാണുള്ളത് .....
മലനിഴൽ മഴ നിഴലും കൂടിയാണ് പശ്ചിമഘട്ടത്തിന്റെ കിഴക്കേ ചരുവിൽ കാര്യമായി മരങ്ങളൊന്നുമില്ല ....
വർഷ മേഘങ്ങൾ സഹ്യന്റെ പറഞ്ഞാറ് കേരളനാട്ടിൽ മലതടഞ്ഞ് സാന്ദ്രീകരിച്ച് പെയ്തത് തിമിർക്കുകയാണ് ....
പറഞ്ഞാറ് പച്ചപ്പിന്റെ പറുദീസയാണ് ...
പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് കടലിലേക്ക് അധികം ദൂരമൊന്നുമില്ല ....
കിഴക്ക് അങ്ങിനെയല്ല ...
ബംഗാൾ ഉൾക്കടൽ വിശാലമായ സമതലങ്ങൾക്കുമപ്പുറം വളരേ ദൂരെയാണ്....
പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിച്ച് കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന ധാരാളം നദികളുണ്ട്....
പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾക്ക് ഒഴുക്ക് വേഗം വളരെ കൂടുതലാണ്...
കേരളത്തിൽ മഴജലം ചെങ്കുത്തായ മലയിടുക്കുകളിലൂടെ ഫണല് പോലെ അലറിതിമിർത്തൊഴുകുന്ന നദികളിലെത്തി പെട്ടന്ന് പടിഞ്ഞാറ് കടലിൽ ചെന്ന് ചേരും ....
അതുകൊണ്ട് തന്നെ സഹ്യന്റെ കുത്തനെയുള്ള പടിഞ്ഞാറെ ചെരിവിൽ നമ്മൾ ധാരാളം അണകൾ നിർമ്മിച്ചിട്ടുണ്ട്, ജലശേചനത്തിനുള്ളതും വൈദ്യുതി ഉത്പാദനത്തിനുള്ളതുമായ പലവിധം അണക്കെട്ടുകൾ ..
കൂടാതെ പുഴയെ ഇച്ചിരിയായി പലയിടത്തേക്കും വഴിതിരിച്ചു വിടാനുള്ള തടയണകൾ....
സസ്യജാലം കൊണ്ട് പച്ചപുതച്ചിരിക്കുന്ന സഹ്യന്റെ പടിഞ്ഞാറെ ചേരിവ് കുറെയൊക്കെ സ്പോഞ്ച് പോലെയാണ് .. പുഴയോരക്കാടുകളും പുൽതട്ടുകളും...
കുറെയൊക്കെ വെള്ളം മണ്ണ് വലിച്ചെടുക്കും എന്നിട്ട് വർഷം മുഴുവനും ഇത്തിരിയിത്തിരിയായി ഊറി അരുവികളായി പുഴയിലെത്തും...
ആരോഗ്യമുള്ള കാടുകൾ ഉള്ളിടത്തെ ഇങ്ങനെ സംഭവിക്കൂ....
ഇത് കൂടാതെ ജലവൈദ്യുത പദ്ധതികൾ വൈദ്യുതോത്പാദനം കഴിഞ്ഞ് ഡിസ്ചാർജ്ജ് ചെയ്യുന്ന വെള്ളവും വേനലിൽ പുഴനിറയ്ക്കാറുണ്ട്....
പെരുമഴപെയ്യുന്ന സമയങ്ങളിൽ മണ്ണിനടിയിൽ ശേഖരിക്കപ്പെടുന്ന വെള്ളം പലപ്പോഴും വലിയ മണ്ണിടിച്ചിലുകൾക്ക് കാരണമാകാറുണ്ട്....
അതങ്ങനെയാണ് ഭൂമിയുടെ ഘടന ഇങ്ങനെ മാറിക്കൊണ്ടിരിക്കും ....
കുന്നുകളും മലകളും ഇടിയും , തടാകങ്ങൾ മണ്ണ് വീണ് ചെറുതാകും..
മഴവെള്ളപ്പാച്ചിലുകൾ വെള്ളത്തിന്റെ പുതിയ കൈവഴികളുണ്ടാക്കും ....
പശ്ചിമഘട്ടത്തിന്റെ ചരിത്രവും വിശേഷങ്ങളും ഒരു ലേഖനത്തിൽ ഒതുങ്ങില്ല ..
പശ്ചിമഘട്ടത്തെക്കുറിച്ച് എല്ലാം എഴുതും എന്ന അവകാശവാദമൊന്നുമില്ല .
പക്ഷെ ഈ സീരീസിൽ കൗതുകകരമായ ചിലതുണ്ടാവും എന്ന കാര്യത്തിൽ സംശയിക്കേണ്ട....
സംസ്കൃതികളെ കുറിച്ച് അധികമൊന്നും എഴുതയേക്കില്ല പക്ഷെ ഭൗമശാസ്ത്രം , ജൈവവൈവിധ്യം എന്നിവയുണ്ടാകും ...
ഫോളോ ചെയ്തോളൂ ..
സ്നേഹപൂർവം
കിരൺ കണ്ണൻ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ