ലോകത്ത് പലയിടത്തും കാണപ്പെടുന്ന കൗതുകകരമായ ഭൗമനിർമിതികളാണ് ഇറോഷണൽ പില്ലറുകൾ ...
കൂറ്റൻ തൂണുകൾ പോലെ എഴുന്നു നിൽക്കുന്ന ഇവയുടെ മേലറ്റത്ത് മിക്കവാറും ഉറപ്പുള്ള ഒരു കല്ലിന്റെ 'തൊപ്പി' വച്ചിട്ടുണ്ടാവും .. !
കുറച്ചു വർഷങ്ങൾക്ക് മുൻപ് ചെകുത്താന്റെ നഗരം (Devil's Town) എന്ന പേരിൽ സെർബിയയുടെ തെക്ക് ഭാഗത്തുള്ള ഒരു ഭൗമ മേഖലയിൽ പോയിരുന്നു, അവിടെ , ഇത്തരത്തിലുള്ള ഇരുന്നൂറോളം വലിയ മൺതൂണുകൾ കണ്ടു !! അവയ്ക്കിടയിലൂടെ ഉയരത്തിൽ സെർബിയൻ ടൂറിസം ഡിപ്പാർട്ട്മെൻ്റ് മരപ്പാലങ്ങളുടെ ഒരു നെറ്റവർക്ക് ഉണ്ടാക്കിയിരിക്കുന്നു ... !
ടൂറിസ്റ്റുകൾക്ക് വിശദമായി കണ്ട് ആസ്വദിക്കാനാണ് ...
നൂറ്റാണ്ടുകളുടെ ജലമൊഴുക്കിൽ ഉറച്ച'കൽകിരീടത്തിന്' കീഴെ അലിഞ്ഞുപോകാതെ നിൽക്കുന്ന മണ്ണിന്റെ ശേഷിപ്പുകളാണ് ഇത്തരത്തിലുള്ള ഇറോഷണൽ പില്ലറുകളാവുന്നത് ....
അതായത് ചുറ്റിലും മണ്ണൊലിച്ചു പോയിട്ട് കല്ലിന്റെ 'തൊപ്പിക്ക്' കീഴെ ഒലിച്ചു പോകാതെ അവശേഷിക്കുന്ന മൺ തൂണുകൾ !!
ചിലയിടങ്ങളിൽ വളരെ ഉറച്ചതും മറ്റിടങ്ങളിൽ അശക്തവുമായ ഇത്തരം വലിയ മൺ തൂണുകൾ കാണാറുണ്ട് ....
ഭൗമ മേഖലകളുടെ പ്രത്യേകത , മണ്ണിന്റെയോ പാറയുടെയോ ഉറപ്പ് , കാലപ്പഴക്കം , മഴ , കാറ്റ് , ലവണാംശം എന്നിങ്ങനെ പലതും ഇത്തരം ഭൗമ നിർമ്മിതികളുടെ നിറം , വലിപ്പം , രൂപം , ഉറപ്പ് എന്നിവയെ സ്വാധീനിക്കാറുണ്ട് ..
ലോകമെമ്പാടും അനേകം ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇത്തരത്തിലുള്ള വിചിത്ര നിർമ്മിതികളെ ചുറ്റി രൂപപ്പെട്ടിട്ടുണ്ട് എന്നറിയാമോ ??
ടർക്കിയിലും ചിലിയിലും അമേരിക്കയിലും ചൈനയിലും ആഫ്രിക്കയിലും മഡഗാസ്ക്കറിലും ...
പ്രകൃതിയുടെ ബലങ്ങൾ പ്രപഞ്ചത്തിൽ എല്ലായിടത്തും ഒന്നാണ് , ജലവും , വായുവും , ഗ്രാവിറ്റിയുമെല്ലാം കുന്നുകളും മലകളും ഇടിച്ചു താഴ്ത്തും, ഉറപ്പുള്ള പാറകളും കൽതൊപ്പിയുള്ള മൺകൂനകളും കുറച്ചുനാളിങ്ങനെ എഴുന്ന് നിൽക്കും .. .
ഈ ചിത്രങ്ങളിലുള്ളത് ഇറോഷണൻ പില്ലറിന്റെ മൈക്രോ മിനിയേച്ചർരൂപമാണ് ...
കേവലം ഒരടിയിൽ താഴെ മാത്രമുള്ളത് !
ഈ കഴിഞ്ഞ അവധിക്ക് തൃശൂർ ജില്ലയിലെ വാഴച്ചാൽ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തുള്ള പാർക്കിലെ ഒരു ചുവരിന് ചേർന്ന് കണ്ടതാണ് ...
പണ്ട് പൂഴിമണ്ണ് കൊണ്ട് വാരം വച്ച ചിറയിൽ, മഴക്ക് ശേഷം ചരൽ കല്ലുകളുടെ കീഴെ ഇതുപോലെ ഇറോഷണൽ പില്ലറുകൾ രൂപപ്പെട്ടിരിക്കുന്നത് കാണാത്തവരുണ്ടാകില്ല...
ഇതുപോലുള്ള ലോകപ്രശസ്തമായ ഭൗമനിർമ്മിതികൾ നിങ്ങൾക്കറിയാമോ ??
ചിത്രങ്ങൾ ചേർക്കൂ ...
"ചെറുതിൽ നിന്ന് വലുതിനെയും വലുതിൽ നിന്ന് ചെറുതിനെയും മനസ്സിലാക്കാൻ കഴിയണം ....."
കണ്ണ് തുറന്ന് , നിറഞ്ഞ കൗതുതത്തോടെ വിനീതനായി..
വിരല് ചൂണ്ടി ചോദിക്കണം , കാട്ടിക്കൊടുക്കണം ....
സംവേദിച്ച് ജീവിക്കണം ...
സ്നേഹപൂർവം
കിരൺ കണ്ണൻ
Link to Facebook Post
Posted on Sep 20, 2024




അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ