കാട്ടുജാതി ചതുപ്പ് !
Myristica swamp.
ഇന്ത്യയിൽ ആകെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമേ മെരിസ്റ്റിക്ക ചതുപ്പുകൾ ഉള്ളൂ.
ശുദ്ധജലം വർഷത്തിൽ ഭൂരിഭാഗവും സമയം കെട്ടി നിൽക്കുന്ന ചതുപ്പ് പ്രദേശങ്ങളിൽ കാട്ട് ജാതി* മരങ്ങൾ വളരുന്ന മേഖലകളെ ആണ് മെരിസ്റ്റിക്ക സ്വാംമ്പുകൾ എന്ന് പറയുന്നത് .
വൃഷങ്ങൾ ഉപാപചയ പ്രവർത്തനങ്ങൾക്ക് മണ്ണിലെ എയർപോക്കറ്റുകളിൽ നിന്ന് വായു വലിച്ചെടുക്കാറുണ്ട് വെള്ളം കെട്ടിനിൽക്കുന്ന ചതുപ്പുകളിൽ മുകളിലേക്ക് ഉയർന്ന് വളരുന്ന വിചിത്രമായ വേരുകൾ (Pneumatophores Roots) ആണ് കണ്ടലുകൾക്കും മറ്റ് ചതുപ്പ് സസ്യങ്ങൾക്കും ഉള്ളത് ..
മെരിസ്റ്റിക്ക മരങ്ങൾ 'മാനത്തേക്ക് വളർന്നുയരുന്ന' മഹാ വൃഷങ്ങളാണ്..
അവയുടെ Pneumatophores വേരുകൾ മലയാളത്തിൽ 'റ' എന്ന് വരച്ചതുപോലെ ഒരുപാടെണ്ണം മണ്ണിന് മീതെ വിചിത്ര രൂപികളായി എഴുന്ന് നിൽക്കും ..
ഇന്ത്യയിൽ ഉത്തരാഖണ്ഡിലും , കർണാടകയിലും കേരളത്തിലും മാത്രമേ ഇത്തരം ചതുപ്പുകൾ ഉള്ളൂ ..
അതിൽ തന്നെ കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ആകെ ഒന്നര സ്ക്വയർകിലോമീറ്റർ മാത്രം . !!
കൊല്ലം ജില്ലയിൽ കുളത്തുപ്പുഴ , അഞ്ചൽ എന്നിവിടങ്ങളിലാണ് ഈ പ്രത്യേക ചതുപ്പുകൾ ഉള്ളതെങ്കിലും.
എറണാകുളം ജില്ലയിലെ തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപമുള്ള ഉരുളന്തണ്ണി വനമേഖലയിൽ ഈ ഒരു ചെറിയ പാച്ച് ഞങ്ങൾക്ക് കാണിച്ച് തന്നത് ഗൈഡ് സുധീഷ് തട്ടേക്കാട് ആണ്.
കോഴിവേഴാമ്പലുകളുടെ (Malabar gray hornbill) ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണ് ഈ കാട്ടുജാതികായ്കൾ !!!






അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ