ഒരു പ്രധാനപ്പെട്ട അപ്‌ഡേറ്റ് അറിയിക്കാന്നുണ്ട് !
ഇന്ന് അബുദാബി സിറ്റി പാർക്കിൽ നിന്ന് എനിക്ക് ഒരു "കോമൺ ബാൻഡഡ് ഔൾ" ശലഭത്തിന്റെ പ്യൂപ്പ കിട്ടി !
(Species: Hasora Chromus)
യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ കഠിനമായ രണ്ട് വേനൽക്കാലങ്ങൾ ഈ ശലഭ വർഗം അതിജീവിച്ചു എന്നത് തെളിവാണ് ഇന്നത്തെ ഒബ്സർവേഷൻ ..
അതായത് ഈ സ്പീഷീസിന്റെ പുതിയ ജീവപരിസരമായി UAE എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടിരിക്കുന്നു !
"നാട്ടുവരയൻ ആര" എന്ന മലയാളം വിളിപ്പേരുള്ള ശലഭത്തിന്റെ അറേബ്യൻ പെനിസുലയിലെ എന്റെ ആദ്യത്തെ സൈറ്റിങ്ങ് UAE പരിസ്ഥിതി ഏജൻസി ഔദ്യോഗികമായി 2023ൽ കാറ്റലോഗ് ചെയ്‌തിരുന്നതിന്റെ വാർത്തകൾ ചങ്ങാതിമാരിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ ...
അന്ന് കണ്ടെത്തിയതിന് ശേഷം 'എന്താണ് വീണ്ടും ഇതുവരെ കാണാത്തത്?' എന്ന ആകാംഷാപരമായ ചിന്ത മനസ്സിന്റെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ടിരുന്നു..
ശാസ്ത്രീയമായ ഈ ചിന്താശീലത്തിന്റെ പേരാണ് 'Skepticism' സ്കെപ്റ്റിക്ക് ആയിരിക്കുക എന്നാൽ നമ്മുടെ തന്നെ ബോധ്യങ്ങളോട് നിരന്തരം പടവെട്ടികൊണ്ടിരിക്കുക എന്നതാണ് .
ശരിയെ തെറ്റെന്നോ ..
ശരിയെ കൂടുതൽ നല്ല ശരിയെന്നോ സ്ഥാപിക്കാനായി അന്വേഷങ്ങൾക്ക് തുടർച്ചയുണ്ടാവേണ്ടതുണ്ട് ...
"Repetitive Empirical Investigation"..
ആദ്യം ഈ ശലഭത്തിന്റെ ലാർവകളെ കണ്ടെത്തിയതിന് ശേഷം നാളിതുവരെ അബുദാബി സിറ്റി പാർക്കിൽ ഒരു സെക്കണ്ടറി ഒബ്സർഷന് വേണ്ടിയാണ് ഞാൻ ചികഞ്ഞുകൊണ്ടിരുന്നത്.
ഇലപ്പച്ചകളിൽ കൂടുതൽ തെളിമയുള്ള സത്യം എവിടെയോ ഒളിച്ചിരിപ്പുണ്ടാവുമെന്ന് എന്നോടെന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. ....
There is no substitute for hard work !
Well done, Kiran !
Love you


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ