കഴിഞ്ഞ രാത്രി ക്യാമ്പിങ്ങിനിടക്ക് ഞങ്ങൾ ഒരു സെലിബ്രിറ്റിയെകണ്ടു ; മ്മണി വല്യ പുള്ളിയാണ് !!
ആമസോൺ കാടുകൾക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ബീറ്റിൽ സ്പീഷീസ് !
Giant Longhorn Beetle
(Anthracocentrus arabicus).
ഒരു പെണ്ണിന് പത്ത് ആണ് എന്നതാണ് ലൈംഗിക അനുപാതം, സ്വാഭാവികമായും മേറ്റിങ്ങ് കോപറ്റീഷൻ അതി കഠിനം .
ഊർജസംരക്ഷണത്തിനായി അധികമൊന്നും യാത്ര ചെയ്യാത്ത ജീവിതം നയിക്കുന്ന ടെറിട്ടോറിയൽ സ്പീഷീസ് ആണ് .. 'കാര്യം' നടക്കാൻ പ്രദേശത്തെ മറ്റു പയ്യന്മാരെ അടിച്ച് തൂഫാനാക്കേണ്ടി വരും ..
ഫൈറ്റിങ്ങിനും ഖാഫ് മരത്തിന്റെ തൊലി തുരക്കാനും വേണ്ടി ശക്തിയുള്ള വലിയ രണ്ട് 'കൊമ്പുകളുണ്ട്' !
പകലൊന്നും കക്ഷി പുറത്തിറങ്ങുകയേ ഇല്ല.. രാത്രിയിലും കണ്ടു കിട്ടാൻ പ്രയാസം ..
എന്ത് തന്നെ ആയാലും പ്രമുഖർ ക്യാമ്പിങ്ങിന് വരുമ്പോൾ പ്രമുഖ ജീവികൾ പരിചയപ്പെടാൻ വരണമല്ലോ ...
പുള്ളി വന്നു ; കയ്യിൽ എടുത്ത് പരിചയപ്പെട്ടു സുരക്ഷിതമായി പറഞ്ഞയച്ചു ...
ഈ ജീവിയുടെ ഏകദേശ വലിപ്പം അറിയാൻ എന്റെ കയ്യിന്റെ വലിപ്പത്തിനോട് താരതമ്യം ചെയ്താൽ മതിയാകും ...
ഓരോ യാത്രയും ഓരോ പഠനങ്ങളും അറിവുകളുമാണ് ...
Thanks Jacob Alexander for identifying this very special Species
Posted on Nov 14, 2021

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ